പാക്കിസ്ഥാനില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണം ആയിരം കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ഓഗസ്റ്റ് 2022 (15:37 IST)
പാക്കിസ്ഥാനില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരണം ആയിരം കടന്നു. പാകിസ്താന്റെ വടക്കന്‍ പ്രദേശമായ ഖൈബര്‍ പഷ്ണുണ്‍ മേഖലയില്‍ ആണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഓഗസ്റ്റ് 30 വരെ ഇവിടത്തെ എല്ലാ ജില്ലകളിലും മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴമൂലം കഴിഞ്ഞ 24 മണിക്കൂറില്‍ 34 പേരുടെ ജീവനാണ് നഷ്ടമായത്.

ദേശീയദുരന്തനിവാരണ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ വര്‍ഷം ആയിരം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജൂണിലാണ് പാകിസ്ഥാനില്‍ മണ്‍സൂണ്‍ ആരംഭിച്ചത്. 2010ലും സമാനമായ വെള്ളപ്പൊക്കം പാക്കിസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്. അന്ന് 2000 പേരാണ് മരണപ്പെട്ടത്. കൂടാതെ രാജ്യത്തിന്റെ അഞ്ചിലൊന്ന് പ്രദേശവും വെള്ളത്തിനടിയില്‍ ആവുകയും ചെയ്തിട്ടുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :