അനുബന്ധ വാര്‍ത്തകള്‍
- ഡൽഹിയിലും ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു
- നെടുമ്പാശ്ശേരിയിലെത്തിയ റഷ്യൻ പൗരന് കൊവിഡ്, സാമ്പിൾ ജനിതക പരിശോധനയ്ക്കയച്ചു
- ഒമിക്രോൺ ഭീതിയിൽ രാജ്യം. കൂടുതൽ പരിശോധനകൾ ഇന്ന്: കേരളത്തിനും മുന്നറിയിപ്പ്
- മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഒമിക്രോണിനുണ്ട്; മുന്നറിയിപ്പുമായി വിദഗ്ധര്‍
- ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കാരന്‍ ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; നല്‍കിയത് സ്വകാര്യ ലാബ്
ഒമിക്രോണ്‍ ബാധിച്ച ഒന്‍പത് പേര് നൂറിലേറെ പേര് പങ്കെടുത്ത വിവാഹ ചടങ്ങില്‍ എത്തി; ആശങ്ക
ജയ്പൂരില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്ന് രാജസ്ഥാന് ആരോഗ്യവകുപ്പ്. ഒരു വീട്ടിലെ ഒന്‍പത് പേര്‍ക്കാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഒമിക്രോണ്‍ പോസിറ്റീവ് ആയ ഒന്‍പത് പേരും നവംബര്‍ 28 ന് ജയ്പൂരില്‍ ഒരു വിവാഹ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഒമിക്രോണ്‍ പോസിറ്റീവ് ആയ നാല് പേര് രാജസ്ഥാന് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആശുപത്രിയിലും ബാക്കി അഞ്ച് പേര് ഹോം ഐസൊലേഷനിലുമാണ്. വിവാഹത്തില്‍ പങ്കെടുത്ത നൂറിലേറെ പേരില്‍ 34 പേരുടെ സാംപിളുകള്‍ മാത്രമേ ആരോഗ്യവകുപ്പിന് ശേഖരിക്കാന്‍ സാധിച്ചിട്ടുള്ളൂ.