ഡൽഹിയിലും ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു
കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഡൽഹിയിലും സ്ഥിരീകരിച്ചു. ഞായറാഴ്‌ച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകൾ അഞ്ചായി ഉയർന്നു. ടാൻസാനിയയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.