1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Olympian wrestler sushil kumar in murder case

ഗുസ്‌തി മുൻ ദേശീയ ചാമ്പ്യനെ കൊലപ്പെടുത്തി, കേസിൽ ഗുസ്‌തി ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഒളിവില്‍

Olympian Wrestler Sushil Kumar
കൊലപാതകക്കേസില്‍ ഗുസ്തി ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഒളിവില്‍. മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുശീല്‍ കുമാര്‍ ഒളിവിലായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുസ്തി താരങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ പ്രതിപട്ടികയില്‍ സുശീല്‍ കുമാര്‍ പെട്ടതോടെയാണ് ഒളിവില്‍ പോയത്.
 
സംഭവസ്ഥാലത്തു നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട് സാഗര്‍ കുമാറിന് 23വയസായിരുന്നു. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സുശീല്‍കുമാര്‍, സാഗര്‍ കുമാര്‍, അജയ്, പ്രിന്‍സ്, സോനു മഹല്‍, അമിത് കുമാര്‍ എന്നിവരാണ് പങ്കെടുത്തത്. ഇതില്‍ സോനു, അമിത് കുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യയിലേക്കോ? ആശങ്ക