'ഒടിയന്‍' സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 7 മെയ് 2021 (09:40 IST)

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ആലപ്പുഴ പൊലീസ് ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു ശ്രീകുമാര്‍. എന്നാല്‍, ജാമ്യാപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി 'ഒടിയന്‍' സംവിധാനം ചെയ്ത ശ്രീകുമാര്‍ മേനോന്‍ നിരവധി പരസ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :