അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ഫൈനല്‍: അഹമ്മദാബാദിലേക്ക് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
- ODI World Cup 2023 Final: 20 വര്‍ഷം മുന്‍പത്തെ കടം ബാക്കി ! ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഞായറാഴ്ച
- IND Vs NZ: ഷമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
- IND Vs NZ: വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ടോ
- IND Vs NZ: മത്സരത്തിനിടെ അനിഷ്ടസംഭവങ്ങള്‍ നടക്കുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം
ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ നല്‍കുമെന്ന് ആസ്‌ട്രോടാല്‍ക് സിഇഒ
ഇന്ത്യ ലോകകപ്പ് നേടിയാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ വീതിച്ചു നല്‍കുമെന്ന് ആസ്‌ട്രോടാല്‍ക് സിഇഒ പുനീത് ഗുപ്ത. ഇന്ത്യ 2011ല്‍ ലോകകപ്പ് നേടുമ്പോള്‍ താന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിങ്കടിനിലാണ് അദ്ദേഹം തന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.
ഇന്ത്യ പുതിയ ലോകകപ്പ് നേടുമ്പോള്‍ ഉപഭോക്താക്കള്‍ക്കൊപ്പം സന്തോഷം പങ്കുടുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ-ആസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്.