ശ്രീനു എസ്|
Last Modified ശനി, 10 ഏപ്രില്‍ 2021 (15:51 IST)
ലോക്ഡൗണ്‍ നടപ്പിലാക്കില്ലെന്നും പകരം ഡല്‍ഹിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നേരത്തേ ഡല്‍ഹി സര്‍ക്കാര്‍ രാത്രി 10 മണിമുതല്‍ രാവിലെ അഞ്ചുമണിവരെ രാത്രി കര്‍ഫ്യു നടപ്പിലാക്കിയിരുന്നു.
കഴിഞ്ഞ ദിവസം 8500 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2-3 മാസങ്ങള്‍ കൊണ്ട് ഡല്‍ഹിയിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.