ധോണി പഠിപ്പിച്ച തന്ത്രങ്ങൾ ആദ്യം ഉപയോഗിക്കാൻ പോകുന്നത് ചെന്നൈയ്‌ക്ക് നേരെ തന്നെ, നയം വ്യക്തമാക്കി റിഷഭ് പന്ത്

അഭിറാം മനോഹർ| Last Updated: ബുധന്‍, 7 ഏപ്രില്‍ 2021 (19:39 IST)
ധോണിയിൽ നിന്നും പഠിച്ചെടുത്ത അടവുകൾ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ തന്നെ ഉപയോഗിക്കുമെന്ന് ഡൽഹി ക്യാപി‌റ്റൽസ് നായകൻ റിഷഭ് പന്ത്.

ഐപിഎല്ലിൽ ഞാൻ ക്യാപ്‌റ്റനായി കളിക്കുന്ന ആദ്യ മത്സരം ധോണിക്കെതിരെയാണ്. ധോണിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായിട്ടുണ്ട്. കളിക്കാരൻ എന്ന നിലയിൽ നേടിയ കൂടുതൽ മത്സരപരിചയവും ധോണിയിൽ നിന്നും പഠിച്ചെടുത്ത കാര്യങ്ങളും ഇവിടെ പ്രയോജനപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. പന്ത് പറഞ്ഞു.

ഐപിഎല്ലിൽ കിരീടം നേടാൻ ഡൽഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണം എന്നാണ് ആഗ്രഹം. ടീമിലെ മുഴുവൻ താരങ്ങളും ഇതിനായി അവരുടെ 100 ശതമാനവും നൽകുന്നുണ്ട്. കോച്ച് റിക്കി പോണ്ടിങാണ് ടീമിന്റെ ഊർജ്ജമെന്നും പന്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :