പിടിവിട്ട് സംസ്ഥാനങ്ങൾ: ഡൽഹിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7,437 പേർക്ക് കൊവിഡ്, തമിഴ്‌നാട്ടിലും ആശങ്ക

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (20:25 IST)
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് ഏഴായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.തമിഴ്‌നാട്ടിൽ നാലായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

7437 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,98,005 ആയി ഉയർന്നു. നിലവിൽ 23,181 പേരാണ് ചികിത്സയിലുള്ളത്. തമിഴ്‌നാട്ടിൽ ഇന്ന് 4276 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :