തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് 7 വോട്ട്, താന്‍ തന്ന പണവും സമ്മാനങ്ങളും തിരികെ വേണമെന്ന് വോട്ടര്‍മാരോട് സ്ഥാനാര്‍ത്ഥി!

Nizamabad, Candidate, Voter, Money, Pasham Narasimloo, പാഷം നരസിമ്മലു, നിസാമാബാദ്, സ്ഥാനാര്‍ത്ഥി, പണം, തെരഞ്ഞെടുപ്പ്
നിസാമാബാദ്| അനിരാജ് എ കെ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (15:52 IST)
തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി, താന്‍ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ പണവും സമ്മാനങ്ങളും തിരികെ വാങ്ങി. തെരഞ്ഞെടുപ്പുഫലം വന്നതിന് ശേഷം മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങിയാണ് തോറ്റ സ്ഥാനാര്‍ത്ഥി താന്‍ നല്‍കിയ സമ്മാനങ്ങളും പണവുമെല്ലാം തിരികെ ചോദിച്ചത്. ചിലര്‍ പണവും സമ്മാനങ്ങളുമെല്ലാം തിരികെ നല്‍കാന്‍ തയ്യാറായപ്പോള്‍ മറ്റുചിലര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടഭാവം നടിച്ചില്ല.

തെലങ്കാനയിലെ നിസാമാബാദിലാണ് ജനാധിപത്യത്തെ അവഹേളിക്കുന്ന രീതിയിലുള്ള ഈ സംഭവം അരങ്ങേറിയത്. ഇന്ദല്‍‌വായി ഗ്രാമത്തിലെ സഹകരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാഷം നരസിമ്മലു എന്ന സ്ഥാനാര്‍ത്ഥിയാണ് ദയനീയമായ തോല്‍‌വി ഏറ്റുവാങ്ങിയത്. നരസിമ്മലുവിന് ആകെ ഏഴ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഓരോ വോട്ടര്‍മാര്‍ക്കും 3000 രൂപ വീതവും മദ്യവും സാരിയും മറ്റ് സമ്മാനങ്ങളുമാണ് ഇയാള്‍ വിതരണം ചെയ്‌തിരുന്നതെന്നാണ് വിവരം. മൊത്തം 98 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് 79 വോട്ട് ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :