1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lok sabha election result 2019

ഇടതുപക്ഷത്തോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരുന്നു: സി ദിവാകരന്‍

Lok sabha election result 2019
ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറഞ്ഞുവരുന്നതായി തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സി പി ഐ നേതാവുമായ സി ദിവാകരന്‍. തെരഞ്ഞെടുപ്പില്‍ ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.
 
ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല. എന്തുകൊണ്ടാണ് കേരളത്തില്‍ ഇടതിന് ഇത്രയും വലിയ തിരിച്ചടി നേരിട്ടതെന്ന് രാഷ്ട്രീയ പരിശോധന നടത്തണം - ദിവാകരന്‍ ആവശ്യപ്പെട്ടു.
 
തന്നെ മാറ്റി രാജാജി മാത്യു തോമസിനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടാകാമെന്ന് സി എന്‍ ജയദേവനും പ്രതികരിച്ചു. താന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ സജീവമായിരുന്നതുപോലെ ഇത്തവണ സജീവമായിരുന്നില്ലെന്നും തൃശൂരില്‍ തോറ്റത് അപ്രതീക്ഷിതമായാണെന്നും ജയദേവന്‍ പറഞ്ഞു.
 
തൃശൂരിലും ഇടതുസ്ഥാനാര്‍ത്ഥിക്ക് മൂന്നാം സ്ഥാനം മാത്രമാണ് കിട്ടിയത്. 
അടുത്ത ലേഖനം
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; വിദഗ്ധ ചികിത്സയ്ക്കായി അരുൺ ജെയ്റ്റ്ലി ലണ്ടനിലേക്ക്