ന്യൂഡല്‍ഹി|
Last Modified വ്യാഴം, 23 മെയ് 2019 (20:02 IST)
അമേഠി മണ്ഡലത്തിലെ ജനവിധിയെ മാനിക്കുന്നതായും അവിടെ ജയിച്ച സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തോല്‍വിയുടെ കാരണം വിലയിരുത്താനുള്ള ദിവസം ഇതല്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ നരേന്ദ്രമോദി വിജയിച്ചതായും അത് ആ ജനവിധി അംഗീകരിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.
അമേഠിയിലെ ജനങ്ങളുടെ കാര്യത്തില്‍ സ്നേഹപൂര്‍വമുള്ള കരുതല്‍ സ്മൃതി ഇറാനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഭയക്കേണ്ടതില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.