വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിയ്ക്കണം, നിയമഭേദഗതിയ്ക്കൊരുങ്ങി കേന്ദ്രം

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (13:42 IST)
ഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയർ കാർഡ് അധാറുമായി ബന്ധിപ്പിയ്ക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കർ. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചു. ഭേദഗതി ബില്ലിന്റെ കരട് കേന്ദ്ര മന്ത്രിസഭ ഉടൻ പരിഗണിയ്ക്കും. വോട്ടർപട്ടികയിലെ ക്രിത്രിമത്വങ്ങൾ ഒഴിവാക്കുന്നതിനായാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പ്രവർത്തികൾ 2015ൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിരുന്നു. മുപ്പത്തിരണ്ട് കോടിയൊളം വോട്ടർ ഐഡികൾ അധാറുമായി ബന്ധിപ്പിച്ചു എങ്കിലും സേവനങ്ങൾക്ക് നിർബന്ധമാക്കരുത് എന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തികൾ നിർത്തിവയ്ക്കുകയായിരുന്നു.

എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തി ആധാർ വിവരങ്ങൾ ശേഖരിയ്ക്കാം എന്ന കഴിഞ്ഞ വർഷത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ. നടപടി പുനരാരംഭിയ്ക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താൻ തിരുമാനിച്ചത് എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :