ചാണകത്തിൽ നിന്നും തയ്യാറാക്കുന്ന പെയിന്റ് വരുന്നു, വിഷമുക്തമെന്ന് നിതിൻ ഗഡ്‌കരി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ജനുവരി 2021 (20:45 IST)
ചാണകത്തിൽ നിന്നുള്ള പെയിന്റ് ലോഞ്ച് ചെയ്യാനൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഖാദിയാണ് വേദിക് പെയിന്റ് എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് ഉത്‌പാദിപ്പിക്കുന്നത്. പരിസ്ഥിതി സൌഹാര്‍ദ്ദപരമായതും വിഷമുക്തവുമാണ് ഈ പെയിന്‍റ്. ഇത്തരത്തിലുള്ള ആദ്യത്തെ ഉൽപന്നമായിരിക്കും ഇതെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.

ചാണകം പ്രധാനഘടകമായ പെയിന്റ് ഫംഗസ് വിമുക്തവും, ആന്‍റി ബാക്ടീരിയലുമാണ് എന്നാണ് അവകാശവാദം.മണമില്ലായ്മയും വിലക്കുറവുമാണ് പെയിന്‍റിന്റെ ഹൈലൈറ്റ്. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ അംഗീകാരത്തോടെ പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്‍റ്, പ്ലാസ്റ്റിക് ഇമല്‍ഷന്‍ എന്നീ രണ്ട് വിധത്തിലാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്.

ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം പോലുള്ള വസ്തുക്കളില്‍ നിന്ന് വിമുക്തമാണ് ഈ പെയിന്റ്. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും വര്‍ഷം തോറും 30000 രൂപ ഇത്തരത്തില്‍ സമ്പാദിക്കാനുള്ള അവസരം കൂടിയാവും ഇതെന്നാണ് കേന്ദ്രമന്ത്രിയുടെ വാർത്താക്കുറിപ്പ് വിശദമാക്കുന്നത്. ദില്ലി, മുംബൈ, ഗാസിയാബാദ് അടക്കമുള്ള പ്രമുഖ ലാബുകളിലാണ് പെയിന്‍റിന്‍റെ പരീക്ഷണങ്ങള്‍ നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :