സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:39 IST)
അര്‍ദ്ധനാരീശ്വരനെ സങ്കല്‍പ്പിച്ച് അനുഷ്ഠിക്കുന്നതാണ് തിങ്കളാഴ്ച വ്രതം. ഇതിനെ സോമവാരവ്രതം എന്നും അറിയപ്പെടുന്നു. കുടുംബ ഉന്നതിക്കുവേണ്ടിയും വൈധവ്യദോഷം മാറി മംഗല്യഭാഗത്തിനുപേണ്ടിയുമാണ് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. മാസത്തില്‍ ഒരു തിങ്കളാഴ്ചയോ കഴിയുന്ന തിങ്കളാഴ്ചകളിലോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതതത്തിതന്റെ തലേന്ന് മാംസാഹാരം കഴിക്കാന്‍ പാടില്ല. അതുപോലെ തന്നെ തിങ്കളാഴ്ച ഒരിക്കലും ആയിരിക്കണം.
രാവിലെ കുളിച്ച് ശുദ്ധിയായി ശിവക്ഷേത്ര ദര്‍ശനം നടത്തണം. അര്‍ദ്ധനാരീശ്വര ക്ഷേത്ര ദര്‍ശനമാണ് കൂടുതല്‍ ഉത്തമം. അന്നേ ദിവസം ശിവ ഭഗവാനെയും പാര്‍വ്വതി ദേവിയേയും സ്തുതിക്കുന്ന മന്ത്രങ്ങള്‍ ചെല്ലുന്നത് നല്ലതാണ്.