1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. newdelhi, vishnu garden

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് അഞ്ചു മരണം

ഡല്‍ഹി
ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു സ്ത്രീകള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വിഷ്‌ണു ഗാര്‍ഡന്‍ മേഖലയില്‍ ആണ് കെട്ടിടം തകര്‍ന്നു വീണത്.
 
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. സമീപത്തുള്ള മറ്റൊരു സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ മണ്ണ് കുഴിച്ചിരുന്നു. അപകടത്തിന് ഇതായിരിക്കാം കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
 
പരുക്കേറ്റവരെ ഗുരുഗോബിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ്, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. ഡല്‍ഹി ദുരന്തനിവാരണ സേനയുടെ ദ്രുതകര്‍മ വിഭാഗവും ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി സ്ഥലത്തുണ്ട്. 
About Writer
JOYS JOY