തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 24 ജൂലൈ 2015 (12:30 IST)
ബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍ കുളം ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കൊടികളും ചെരിപ്പും വലിച്ച് എറിഞ്ഞ സംഭവം ഐജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സംഭവത്തില്‍ ഒരാള്‍ ഇതിനോടകം തന്നെ അറസ്റിലായിട്ടുണ്ട്. 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
ബാലരാമപുരത്തിനടുത്തു പള്ളിച്ചല്‍ പഞ്ചായത്തില്‍ നീന്തല്‍ കുളം ഉദ്ഘാടനത്തിന് ധനമന്ത്രി കെഎം മാണി എത്തുന്നത് അറിഞ്ഞ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍ മാണി വേറെ വഴിയാണു ഉദ്ഘാടന സ്ഥലത്ത് എത്തിയത്. ഇതിനെത്തുടര്‍ന്ന് തുറന്ന ജീപ്പില്‍ വരുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടികളും ചെരിപ്പും വലിച്ചെറിയുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടികളും ചെരിപ്പും വലിച്ചെറിഞ്ഞ വാര്‍ത്ത തെറ്റാണെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ചെരുപ്പ് ഏറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ സംഭവത്തിന് പ്രാധാന്യം ഇല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.