തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 23 ജൂലൈ 2015 (14:05 IST)
എഡിജിപി ഋഷിരാജ് സിംഗ് സല്യൂട്ട് ചെയ്യാതിരുന്ന സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഋഷിരാജ് സിംഗിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. എംഎല്‍എമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാകാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കില്‍ അത് നടക്കട്ടെ. തനിക്ക് പഴയ നിലപാടു തന്നെയാണ്. വിഷയം ഗൌരവായി അന്നും ഇന്നും കാണുന്നില്ല. സംഭവത്തില്‍ തനിക്ക് പരാതിയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരവകുപ്പ് സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.