എജിക്കെതിരായ ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ വിയോജിക്കുന്നു: മുഖ്യമന്ത്രി

അഡ്വക്കറ്റ് ജനറല്‍ , ദണ്ഡപാണി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , നിയമസഭ
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 24 ജൂലൈ 2015 (10:48 IST)
അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനം പരിപൂര്‍ണ്ണമായി വിയോജിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസമാണ്. എല്ലാ കേസുകളും എഡി ജയിച്ചിട്ടുണ്ട്. ദണ്ഡപാണി അധികാരമേറ്റശേഷം എല്ലാ കേസുകളും ജയിച്ചിട്ടുണ്ട്. കാര്യക്ഷമത കൂടിയ വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്ത്ര പ്രമേയ ചര്‍ച്ചയിലാണ് അദ്ദേഹം അഡ്വക്കറ്റ് ജനറലിനെ ന്യായീകരിച്ച് രംഗത്ത് എത്തിയത്. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും ആരും മറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചില ഹര്‍ജികളുടെ വാദത്തിനിടെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെയും ഗവ. പ്ലീഡര്‍മാരുടെ പ്രവര്‍ത്തനത്തെയും നിശിതമായി വിമര്‍ശിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ല. ഇതിലും ഭേദം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതാണ്. സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ 120 ഓളം അഭിഭാഷകരുണ്ട് എന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ലെന്നുമാണ് വാക്കാല്‍ ഹൈക്കോടതി പരമാര്‍ശിച്ചത്.

ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മാത്യു. ടി. തോമസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് അഡ്വക്കറ്റ്ജനറലിനെ വിശ്വാസമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത് വന്നത്. അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായുള്ള ഇടപാടുകള്‍ ആശങ്കയുണ്ടാക്കുന്നു. ഭരണഘടനയ്ക്ക് പുറത്ത് എന്തു ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. അഡ്വക്കറ്റ് ജനറലിന്റെ നിലപാടുകള്‍ പ്രതിപക്ഷത്തെപ്പോലെ ഭരണപക്ഷത്തെയും ആശങ്കയിലാഴ്ത്തുന്നുവെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :