പ്രകൃതിസൗഹാർദമായ ജീവിതം നയിച്ചു, സമ്മാനം കേന്ദ്രമന്ത്രിസ്ഥാനം; വന്നതോ സൈക്കിളിൽ

പ്രകൃതിസൗഹാർദമായ ജീവിതം നയിക്കുകയും പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത എംപിമാർക്ക് സമ്മാനമായി ലഭിച്ചത് കേന്ദ്രമന്ത്രിസ്ഥാനം. മോട്ടോർ വാഹനങ്ങൾ ഒഴുവാക്കി സൈക്കിളിൽ കേന്ദ്രത്തിലെത്തിയ മന്ത്രിമാർ നിരവധിയായിരുന്നു.

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 5 ജൂലൈ 2016 (14:25 IST)
പ്രകൃതിസൗഹാർദമായ ജീവിതം നയിക്കുകയും പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത എംപിമാർക്ക് സമ്മാനമായി ലഭിച്ചത് കേന്ദ്രമന്ത്രിസ്ഥാനം. മോട്ടോർ വാഹനങ്ങൾ ഒഴുവാക്കി സൈക്കിളിൽ കേന്ദ്രത്തിലെത്തിയ മന്ത്രിമാർ നിരവധിയായിരുന്നു.

രാജസ്ഥാനില്‍ നിന്നുള്ള ലോക്സഭാ എം.പിയും നിലവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ മെഗ്‌വാളാണ് ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതു മുതൽ സൈക്കിളിലാണ് മന്ത്രിസഭയിൽ എത്തുന്നതും, യാത്ര ചെയ്യുന്നതും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ 19 അംഗങ്ങള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിന് പ്രാമുഖ്യം നല്കിയാണ് മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. ഇന്നു നടന്ന ചടങ്ങില്‍ ഏറ്റവുമാദ്യം സത്യപ്രതിജ്ഞ ചെയ്തത് പ്രകാശ് ജാവദേക്കര്‍ ആയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :