ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 5 ജൂലൈ 2016 (11:56 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ 19 അംഗങ്ങള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിന് പ്രാമുഖ്യം നല്കിയാണ്
മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് കാബിനറ്റ് റാങ്ക് നല്കി. ഇന്നു നടന്ന ചടങ്ങില്‍ ഏറ്റവുമാദ്യം സത്യപ്രതിജ്ഞ ചെയ്തത് പ്രകാശ് ജാവദേക്കര്‍ ആയിരുന്നു.
മോഡി മന്ത്രിസഭയില്‍ പുതുതായി എത്തിയ അംഗങ്ങള്‍ ഇവരൊക്കെയാണ്
1. അജയ് ടാമ്റ്റ
ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം.
2. അനില്‍ മാധവ് ദേവ്
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭ
3. അനുപ്രിയ പട്ടേല്‍
ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിന്റെ നേതാവാണ് അനുപ്രിയ. തെരഞ്ഞെടുപ്പിനു മുമ്പ് അനുപ്രിയയുടെ പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കുക എന്ന ലക്‌ഷ്യവും ഇതിനു പിന്നിലുണ്ട്.
4. അര്‍ജുന്‍ രാം മേഘ്‌വാല്‍
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം
5. സി ആര്‍ ചൌധരി
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം.
6. ഡോ സുഭാഷ് ഭാംരെ
മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം
7. ഫഗ്ഗാന്‍ സിംഗ് കുലസ്തെ
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം
8. ജസ്‌വന്ത്‌സിങ് ഭാഭര്‍
ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
9. കൃഷ്‌ണരാജ്
ഉത്തര്‍പ്രദേശില്‍
നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
10. മഹേന്ദ്ര നാഥ് പാണ്ഡെ
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
11. മാന്‍സുഖ് എല്‍ മാന്‍ഡവിയ
ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
12. എം ജെ അക്‌ബര്‍
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
13. പി പി ചൌധരി
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം
14. പര്‍ഷോട്ടം രുപാല
ബി ജെ പി ഉപാധ്യക്ഷന്‍
15. രാജെന്‍ ഗൊഹൈന്‍
അസമില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
16. റാംദാസ് അതവാലെ
മഹാരാഷ്‌ട്രയിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ ആര്‍ പി ഐയുടെ നേതാവ്
17. രമേഷ് ചന്ദപ്പ ജിഗജിനാഗി
കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
18. എസ് എസ് അലുവാലിയ
വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
19. വിജയ് ഗോയല്‍
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം