നേതൃതലത്തില്‍ നിന്നും മാറാനൊരുങ്ങി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (12:27 IST)
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ നിന്നും മാറിനില്‍ക്കാമെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി അറിയിച്ചു.

സിപിഎം പോളിറ്റ് ബ്യൂറോ അടക്കമുളള പാര്‍ട്ടിപദവികളില്‍ നിന്നും മാറിനില്‍ക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നേരിട്ട തിരിച്ചടിയാണ് യെച്ചൂരിയുടെ പിന്‍മാറ്റത്തിന് കാരണം.

ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ യെച്ചൂരി
ഇക്കാര്യം സൂചിപ്പിക്കും. കൂടാതെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എം എ ബേബി രാജിവെക്കുമെന്ന നിലപാട് ഇന്നും ആവര്‍ത്തിക്കും. എന്നാല്‍ നേതൃത്വമാറ്റം അജണ്ടയില്‍ ഇല്ലെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :