സാം പിട്രോഡ രാജിവെച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 5 ജൂണ്‍ 2014 (15:10 IST)
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന തല്‍സ്‌ഥാനത്തു നിന്ന്‌ രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‌ രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ്‌ പിട്രോഡ രാജിവെക്കുന്നത്‌.

നിലവില്‍ മെക്‌സിക്കോയിലുള്ള പിട്രോഡ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ഇമെയിലായാണ്‌ രാജി അയച്ചത്‌. നാഷണല്‍ ഇന്നൊവേഷന്‍ ചെയര്‍മാന്‍ സ്‌ഥാനത്തു നിന്നാണ്‌ അദ്ദേഹം രാജിവെച്ചിരിക്കുന്നത്‌.

ടെലി കമ്മ്യൂണിക്കേഷന്‍ വിദഗ്‌ദ്ധനായ പിട്രോഡ രാജീവ്‌ ഗാന്ധിയുടെ കാലത്താണ്‌ ആദ്യമായി പ്രധാനമന്ത്രിയായുടെ ഉപദേഷ്‌ടാവാകുന്നത്‌. ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ വിപ്ലവത്തിന്‌ കാരണക്കാരനായി കരുതപ്പെടുന്ന ആളാണ്‌ പിട്രോഡ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :