1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. newdelhi

മോഹന്‍ ഭഗവതിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

മോഹന്‍ ഭഗവത്
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ സുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി. അപകടത്തില്‍ ഭഗവതിന് പരുക്കില്ല.

ഇന്ന് ഉച്ചക്ക് 12.15ന്  മോഹന്‍ ഭഗവത് ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിലേക്ക് ഒരു ടാറ്റാ സുമോ വന്നിടിക്കുകയായിരുന്നു. പിറകില്‍ നിന്നുണ്ടായ ഇടിയുടെ ആഘാതത്തില്‍ മോഹന്‍ ഭഗവത് സഞ്ചരിച്ച കാറിലേക്ക്  ഇടിയേറ്റ കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവത്തില്‍ ടാറ്റാ സുമോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
About Writer
jibin