സിപിഎം പോളിറ്റ്‌ ബ്യൂറോ ഇന്ന്‌

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 6 ജൂണ്‍ 2014 (09:12 IST)
സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കു മുന്നോടിയായുള്ള പോളിറ്റ്‌ ബ്യൂറോ യോഗം ഇന്ന്‌ ഡല്‍ഹിയില്‍ ചേരും. ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ തിരിച്ചടിയേപ്പറ്റി ചര്‍ച്ചകള്‍ ഉണ്ടാകും.

അതേ സമയം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ പിബി യോഗത്തിലുണ്ടാകുമെന്നാണ്‌ സൂചന. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനാല്‍ നേതൃമാറ്റങ്ങള്‍ തുടങ്ങിയുളള ആവശ്യങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്‌.

എന്നാല്‍ സെപ്റ്റംബറില്‍ പാര്‍ട്ടി സമ്മേളനം തുടങ്ങാനിരിക്കെ നേതൃമാറ്റത്തിന്‌ സാധ്യതയില്ലെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. കേന്ദ്രകമ്മിറ്റിയോഗം ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :