ഇന്ത്യയുമായി സൌഹാര്‍ദം ആഗ്രഹിക്കുന്നു: പാകിസ്താന്‍

ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 22 മെയ് 2014 (12:22 IST)
ഇന്ത്യയുമായി സമാധാനപരമായ സൌഹാര്‍ദം ആഗ്രഹിക്കുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മാധ്യമ ഉപദേശകന്‍ താരിഖ് അസീസ്. നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നല്ല സൌഹാര്‍ദ്ദത്തില്‍ ആയിരുന്നെന്നും അസീസ് പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റെ മഹിന്ദ രാജപക്സെ , അഫ്ഗാന്‍പ്രസിഡന്റെ ഹാമിദ് കര്‍സായി, മാലദ്വീപ് പ്രസിഡന്റെ അബ്ദുള്ള യാമീന്‍ എന്നിവര്‍ പങ്കെടുക്കും .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :