കെജ്രിവാള്‍ നാടകം അവസാനിപ്പിച്ച് കൂടെ നില്‍ക്കണം: ദിഗ് വിജയ് സിംഗ്

ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 22 മെയ് 2014 (16:12 IST)
അരവിന്ദ് കെജ്രിവാളിനോട് നാടകം അവസാനിപ്പിച്ച് കൂടെ നില്‍ക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.

‘കെജ്രിവാള്‍ നാടകം അവസാനിപ്പിച്ച് ഗഡ്കരിയെ വെളിച്ചത്തു കൊണ്ടുവരാന്‍ എനിക്കൊപ്പം ചേരണം. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗഡ്കരി അതേ കോടതിയില്‍ എനിക്കെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.’ ദിഗ് വിജയ് സിംഗ് പറഞ്ഞു.

ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഇരുവര്‍ക്കുമെതിരെ കേസ് കൊടുത്ത സാഹചര്യത്തിലാണ് ഗഡ്കരിക്കെതിരെ ഒരുമിച്ചു പോരാടാം എന്ന് ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :