കള്ളപ്പണം: അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 23 മെയ് 2014 (13:05 IST)
ഇന്ത്യാക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ എത്തിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കി. വിരമിച്ച രണ്ട് സുപ്രീംകോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുക.

ലഭ്യമാകുന്ന രേഖകളെല്ലാം അതീവരഹസ്യമായി സൂക്ഷിക്കാനും റവന്യൂ സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. എല്‍ജിടി ബാങ്ക്,​ ലിച്ചെന്‍സ്റ്റെയിന്‍ ബാങ്ക് എന്നിവിടങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ മുഴുവന്‍ പട്ടികയും അതുമായി ബന്ധപ്പെട്ട രേഖകളും ശേഖരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :