യുഡിഎഫില്‍ തുടരും: എന്‍കെ പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 23 മെയ് 2014 (12:06 IST)
ആര്‍എസ്പിയുടെ കേരളഘടകം യുഡിഎഫില്‍ തുടരുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ഏത് മുന്നണിയില്‍ നിന്നാലും ആ മുന്നണിയുടെ താല്‍പര്യത്തിനും കെട്ടുറപ്പിനും വേണ്ടി നില കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പിയുടെ ഇനിയുള്ള തീരുമാനങ്ങള്‍ ആവിഷ്ക്കരിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. ആര്‍എസ്പിയുടെ വ്യക്തിത്വത്തില്‍ ഊന്നിയുള്ള നയങ്ങള്‍ പാര്‍ട്ടി കൈക്കൊള്ളും. കേരളത്തില്‍ യുഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുന്ന ആര്‍എസ്പിയുടെ നിലപാട് മനസിലാക്കി വേണം തീരുമാനം കൈക്കൊള്ളാനെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :