താമര വിരിയുന്ന ദിവസം 4000 കിലോ ലഡു വിതരണത്തിന്!

ന്യൂഡല്‍ഹി| Last Modified വ്യാഴം, 15 മെയ് 2014 (13:14 IST)
ഇന്ദ്രപ്രസ്ഥത്തില്‍ വിരിയുന്ന ദിവസത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട അണികള്‍ക്ക് സ്നേഹത്തിന്റെ മധുരം പങ്കുവെയ്ക്കാന്‍ ബിജെപി ഓര്‍ഡര്‍ ചെയ്തത്4000കിലോ ലഡു.

മുംബൈയിലെ ബിജെപി നേതാക്കളാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പെ തന്നെ മധുര പലഹാരത്തിന് ഓര്‍ഡര്‍ നല്‍കിയത്. മുംബൈയിലെ ബിജെപി നേതാവ് അതുല്‍ ഷാ 4000കിലോ ലഡു ഓര്‍ഡര്‍ ചെയ്തത് തന്റെ സൌത്ത് മുംബൈയിലെ പ്രിയപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റ് പബ്ലിക് തൊഴിലാളികള്‍ക്കുമായിട്ടാണ്.

നഗരത്തിന്റെ പല ഭാഗങ്ങളിലും ബിജെപി വന്‍ എല്‍‌സിടി ടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും വിജയം കൈവരിക്കുന്നതിന് മുന്‍പെ പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :