തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (20:43 IST)
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്ന
സറാഹ എന്ന ആപ്പിന്റെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി ഐടി വിദഗ്ദര്‍ രംഗത്ത്.
‘സാറാമ്മ’യെന്ന ഓമനപ്പേരിട്ട് മലയാളികള്‍ ഉള്‍പ്പെടയുള്ളവര്‍ ഉപയോഗിച്ചിരുന്ന സറാഹ ഫോണുകളില്‍ നിന്നും മറ്റു ഡിവൈസുകളില്‍ നിന്നും എല്ലാവിധ ഡേറ്റകളും ചോർത്തിയെന്നാണ് വിദഗ്ദര്‍ ആരോപിക്കുന്നത്.
ഫോണില്‍ രേഖപ്പെടുത്തിയിരിക്കുന്ന കോണ്‍ടാക്‍ട് നമ്പറുകള്‍, ഇ- മെയിൽ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ സറാഹയുടെ സെർവറിലേക്ക് എത്തിക്കഴിഞ്ഞുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ടെന്നും വിദഗ്ദര്‍ പറഞ്ഞു.
ഓൺലൈൻ സുരക്ഷയൊരുക്കുന്ന ഇന്റർസെപ്റ്റെന്ന സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ സ്വകാര്യത സംരക്ഷണത്തിൽ സറാഹ വൻ പരാജയമാണെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.