ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 2 ഡിസംബര്‍ 2016 (17:44 IST)
ആരാധകരോട് സംവദിക്കാന്‍ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആപ്പ് പുറത്തിറക്കുന്നു. സണ്ണിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ എല്ലാം ഒരു കുടക്കിഴില്‍ ആരാധകര്‍ക്ക് നല്‍കുകയാണ് ആപ്പിന്റെ ലക്ഷ്യം. ഉടന്‍ പുറത്തിറങ്ങുന്ന ആപ്പില്‍ തന്നെക്കുറിച്ചുള്ള എല്ലാ വിവരവുമുണ്ടാകുമെന്ന് താരം വ്യക്തമാക്കി.
ആപ്പിന്റെ ട്രയല്‍ വേര്‍ഷന് തന്നെ ആപ് സ്‌റ്റോറുകളില്‍ വന്‍ ഡിമാന്റാണ് ലഭിച്ചിരിക്കുന്നത്. പുതിയ ആപ്പ് വഴി സണ്ണിയുടെ ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഇന്‍സ്‌റ്റ്ഗ്രാം, യൂട്യൂബ് അപ്‌ഡേഷനുകളെല്ലാം ഒറ്റ പ്ലാറ്റ് ഫോമില്‍ ലഭിക്കും. ഇതുവഴി താരവുമായി ആരാധകര്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാന്‍ സാധിക്കും.
സ്വന്തമായ ആപ്പ് എന്നത് ഏറെ നാളത്തെ സ്വപ്‌നമായിരുന്നുവെന്ന് സണ്ണി
വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതോടെ സണ്ണിയുടെ ആരാധകര്‍ സന്തോഷത്തിലാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എസ്‌ക്യാപെക്‍സ് എന്ന സ്‌റ്റാര്‍ട്ടപ്പാണ് താരത്തിനായി മൊബൈല്‍ ആപ്പ് നിര്‍മിക്കുന്നത്.