ന്യൂഡൽഹി|
jibin|
Last Updated:
ബുധന്‍, 21 ഡിസംബര്‍ 2016 (17:12 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 9 തവണയായി സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി പണം കൈപ്പറ്റുകയായിരുന്നു. ഈ സമയത്ത് സഹാറയെ കൂടാതെ ബിർള ഗ്രൂപ്പില്‍ നിന്നും മോദി കോടികൾ വാങ്ങിയെന്നും രാഹുൽ ആരോപിച്ചു.
2013 ഒക്ടോബർ 30ന് 2.5 കോടിയും,നവംബർ 12ന് 5 കോടി രൂപയും നവംബർ 27ന് 2.5 കോടി രൂപയും നവംബർ 29 ന് 5 കോടി രൂപയും ഡിസംബർ 6,19 തിയ്യതികളിൽ
5 കോടി രൂപയും മോദി കൈക്കൂലിയായി വാങ്ങിയതായി രാഹുൽ ആരോപിച്ചു. 2014ലും മോദി ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. 2014ൽ ജനുവരി 14,28 ഫെബ്രുവരി 22 തിയ്യതികളിലാണ് അഞ്ച് കോടി രൂപ വീതംമോദി കൈക്കൂലി വാങ്ങിയത്.
ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളിൽ ഇതു സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും രാഹുൽ ആരോപിച്ചു. 2013ൽ 2.5 കോടി രൂപ വാങ്ങിയതിന്റെ തെളിവ് ഈ രേഖകളിൽ ഉണ്ടെന്നും രാഹുല്‍ പറയുന്നു.