ലഖ്‌നൗ|
സജിത്ത്|
Last Modified ബുധന്‍, 24 മെയ് 2017 (07:38 IST)
ദളിതര്‍ക്ക് നേരെ വീണ്ടും സവര്‍ണവിഭാഗക്കാരുടെ ആക്രമണം. സഹാറന്‍പൂരില്‍ താക്കൂര്‍ വിഭാഗം നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ റാലി നടന്നിരുന്നു. ഈ റാലിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് ദളിതര്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്.
പ്രതിഷേധക്കാരെയും കൊണ്ട് ഗ്രാമത്തിലേക്ക് വരികയായിരുന്ന ലോറി താക്കൂര്‍ വിഭാഗക്കാര്‍ തടഞ്ഞു. തുടര്‍ന്ന് വാളുകള്‍ ഉള്‍പെടെയുള്ള മാരക ആയുധങ്ങളുമായി താക്കൂര്‍ വിഭാഗക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ ദളിത് വിഭാഗക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ സഹാറന്‍പൂരില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.