സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 12 ജൂലൈ 2024 (09:34 IST)
നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു ബസുകള്‍ ഒലിച്ചുപോയി. ബസിലുണ്ടായിരുന്നത് 63 പേരാണ്. അദന്‍ ആശ്രിത് ഹൈവേയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ മൂന്നരയോടെയാണ് ദുരന്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കനത്ത മഴ തടസമായി നില്‍ക്കുകയാണ്. അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ ദുഃഖം രേഖപ്പെടുത്തി.
ഉരുള്‍പൊട്ടലില്‍ ബസുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോകുകയായിരുന്നു. രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാള്‍ പോലീസും സായുധ പോലീസ് സേനയും എത്തിയിട്ടുണ്ട്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.