സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 11 ജൂലൈ 2024 (17:43 IST)
ഉത്തര്‍പ്രദേശില്‍ ഒറ്റ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 38 പേര്‍. ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ഇടിമിന്നലേറ്റ് നിരവധിപേര്‍ മരണപ്പെട്ടത്. പ്രദാപ്ഗര്‍ഗില്‍ 11 പേരും സുല്‍ത്താന്‍പൂരില്‍ ഏഴുപേരും ചന്ദൗലിയില്‍ ആറുപേരും മെയിന്‍പുരിയില്‍ അഞ്ചുപേരും പ്രയാഗ്രാജില്‍ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കൂടാതെ വാരണാസി, ഹത്രാസ്, ദോരിയ, ആയുരയ്യ, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതം ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്.
അതേസമയം ഇടിമിന്നലേറ്റ് നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെല്ലാം ചികിത്സയിലാണ്. കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്കും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കുമാണ് കൂടുതല്‍ ഇടിമിന്നലേറ്റത്. ഇടിമിന്നലിനെതിരെ ജാഗ്രത അത്യാവശ്യമാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍
എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.