മലയോര മേഖലകളില്‍ അതീവ ജാഗ്രത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മുന്നറിയിപ്പ്

രേണുക വേണു| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (09:57 IST)

വരും മണിക്കൂറുകളിലും അടുത്ത ദിവസങ്ങളിലും കേരളത്തിലെ മലയോര മേഖലകളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മുന്നറിയിപ്പ്. മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തുക. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര പരമാവധി ഒഴിവാക്കുക.

സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഗമണ്‍ റോഡ് മംഗള ഗിരി-ഒറ്റയിട്ടി ഭാഗത്ത് ഉരുള്‍പ്പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ തീക്കോയി വില്ലേജില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി വിവരമുണ്ട്. കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപകമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :