ന്യൂഡൽഹി|
JOYS JOY|
Last Modified ചൊവ്വ, 10 മെയ് 2016 (08:13 IST)
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനായി നടത്തുന്ന ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഇളവു തേടി സുപ്രീംകോടതിയെ സമീപിച്ചവര്‍ക്ക് തിരിച്ചടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
മെഡിക്കല്‍ പ്രവേശനത്തിനായി സംസ്ഥാനങ്ങൾ നടത്തിയ പ്രവേശന പരീക്ഷക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേന്ദ്രവിജ്ഞാപനം അനുസരിച്ച് നടത്തുന്ന ‘നീറ്റ്’ മറികടന്ന് സംസ്ഥാന സർക്കാറുകൾക്ക് പരീക്ഷ നടത്താനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നീറ്റ് ഒന്നാംഘട്ടം എഴുതിയവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം. എന്നാല്‍, ആദ്യഘട്ടത്തിൽ ലഭിച്ച മാർക്ക് അസാധുവാവും. സംസ്ഥാനങ്ങളുടെയും സ്വകാര്യമാനേജ്‌മെൻറുകളുടെയും അവകാശങ്ങളെ ബാധിക്കുമെന്ന കാരണത്താൽ നീറ്റിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.