1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Neet exame fear student commit suicide

നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Neet
നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന ഭയത്താല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാലൂര്‍ സ്വദേശിയായ വിഘ്നേശ്(19)ആണ് മരിച്ചത്. കിണറ്റില്‍ ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ഫലത്തെക്കുറിച്ചുള്ള സമ്മര്‍ദ്ദത്തിലാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 
നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷ വിഘ്‌നേഷ് എഴുതിയിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. രണ്ടുവര്‍ഷമായി നീറ്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന യുവാവ് പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 3349 പേർക്ക് കൊവിഡ്, 12 മരണം, 3058 പേർക്ക് സമ്പർക്കം വഴി രോഗം