പബ്ജി കളിയ്ക്കാനാകുന്നില്ല, മനോവിഷമത്തിൽ ഐ‌ടിഐ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (08:46 IST)
പബ്ജി കളിക്കാനാകാത്തതിലുള്ള മനോവിഷമത്തെ തുടർന്ന് 21 കാരനായ ഐടിഐ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം ഉണ്ടായത്. പ്രിതം ഹൽദർ എന്ന വിദ്യാർത്ഥിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറിയ പ്രിതം ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചു.

എന്നാല്‍ പ്രതികരണം ഒന്നും ലഭിയ്ക്കാതെ വന്നതോടെ അയല്‍ക്കാരെ വിളിച്ച്‌ വാതില്‍ തകർത്തതോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രിതം ഹൽദറിനെ കണ്ടെത്തിയത്. മകന്‍ പതിവായി പബ്ജി കളിച്ചിരുന്നെന്നും, പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് മകന്‍ ഏറെ അസ്വസ്ഥനായിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :