1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid Quarantine Suicide

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആത്മഹത്യ ചെയ്തു

Covid
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആത്മഹത്യ ചെയ്തു. റാന്നി പെരുമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് എന്ന നാല്പത്തൊന്നുകാരനാണ് നിരീക്ഷണ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിനാലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
 
രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തി ഭാര്യ വീട്ടിനടുത്തുള്ള നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത്. അതെ സമയം മരിക്കുന്നതിന് മുമ്പ് ഇയാള്‍ ഭാര്യയെ വിളിച്ചു താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും വിവരമുണ്ട്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു