അഞ്ച് ഘട്ടങ്ങളിലെ തിരെഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ എൻഡിഎ 310 സീറ്റ് നേടിയെന്ന അവകാശവാദവുമായി അമിത് ഷാ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 മെയ് 2024 (09:40 IST)
ലോകസഭാ തിരെഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ എന്‍ഡിഎ 310 സീറ്റ് നേടികഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മത്സരിക്കുന്ന സംബല്‍പൂരിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 7 ഘട്ടവും പൂര്‍ത്തിയാകുന്നതോടെ എന്‍ഡിഎ സഖ്യത്തിന് നാൂറിലേറെ സീറ്റുകള്‍ ലഭിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം 20 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ പാര്‍ട്ടികള്‍ ഒന്നായി ചേര്‍ന്നതാണ് ഇന്ത്യാമുന്നണിയെന്നും വര്‍ഗീയതയും ജാതീയതയും കുടുംബരാഷ്ട്രീയവുമാണ് ഈ സഖ്യത്തിലെ പാര്‍ട്ടികളുടെ പൊതുസ്വഭാവമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :