വിജയ് പഠനത്തില്‍ മിടുക്കനോ? പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് വൈറല്‍, നടന് സ്‌കൂള്‍ പഠനകാലത്ത് ലഭിച്ച മാര്‍ക്കുകള്‍

vijay
vijay
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മെയ് 2024 (11:28 IST)
നടന്‍ വിജയിന്റെ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.സ്‌കൂള്‍ പഠനകാലത്ത് വിജയ് മികച്ച സ്‌കോര്‍ നേടിയെന്നാണ് ഇപ്പോള്‍ വൈറലായ മാര്‍ക്ക് ഷീറ്റ് സൂചിപ്പിക്കുന്നത്.ചെന്നൈയിലെ ഒരു പ്രശസ്തമായ സ്‌കൂളില്‍ പഠിച്ച നടന്‍ പത്താം ക്ലാസ് പരീക്ഷയില്‍ 1100-ല്‍ 711 മാര്‍ക്ക് നേടി.

തമിഴ് ഭാഷാ പേപ്പറില്‍ വിജയ് മികച്ച മാര്‍ക്ക് കിട്ടി.200-ല്‍ 155 മാര്‍ക്ക് കിട്ടി.ഗണിതത്തിലെ അദ്ദേഹത്തിന്റെ പ്രകടനം താഴ്ന്നതായിരുന്നു. 200-ല്‍ 95 മാര്‍ക്കാണ് നടന് ലഭിച്ചത്. ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ യഥാക്രമം 133/200, 206/300, 122/200 എന്നിങ്ങനെയാണ് മാര്‍ക്ക് ലഭിച്ചത്. മൊത്തത്തില്‍ 65 ശതമാനം സ്‌കോര്‍ നേടി.

10, 12 ബോര്‍ഡ് പരീക്ഷാ റിസള്‍ട്ട് വന്നപ്പോള്‍ വിജയ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചു. ആഗ്രഹിച്ച റിസള്‍ട്ട് ലഭിച്ചിക്കാത്ത പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.

വിജയുടെ ഇനി വരാനിരിക്കുന്ന സിനിമ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്) ആണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിജയ്, പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെപ്തംബര്‍ 5ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :