സുവര്‍ണ താരമാകാന്‍ സിന്ധു ഇന്നിറങ്ങുന്നു; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

പിവി സിന്ധു ഇന്ന് ഫൈനലില്‍; ആശംസകളും പ്രാര്‍ത്ഥനകളുമായി രാജ്യം

PRIYANKA| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (07:34 IST)
വനിത ബാഡ്മിന്റണില്‍ നേട്ടം ഉറപ്പിച്ച് പിവി സിന്ധു ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുന്നു. ലോക ഒന്നാം നമ്പര്‍ താരത്തിനോടാണ് ഏറ്റമുട്ടുന്നതെങ്കിലും ഇന്ത്യന്‍ ഒളിമ്പിക്‌സ് ചരിത്രത്തില്‍ പുതിയ ഏടുകള്‍ രചിക്കാനായതിന്റെ ആത്മ സംതൃപിതിയിലാണ് സിന്ധു ഇന്ന് കളത്തിലിറങ്ങുന്നത്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ബാറ്റ്മിന്റണില്‍ ഫൈനല്‍ പ്രവേശനം നേടിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. സുവര്‍ണ താരമാകാന്‍ ഇന്ന് ഫൈനലിലിറങ്ങുന്ന സിന്ധുവിനെ അഭിനന്ദിക്കാന്‍ രാഷ്ടരപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ എത്തി. നന്നായി കളിച്ചുവെന്നും ഫൈനലിന് എല്ലാ ആശംസകളും നേരുന്നുവെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വിറ്ററില്‍ പ്രതികരിച്ചു.

സിന്ധു ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. സിന്ധുവിനൊപ്പമുള്ള ചിത്രവും മോദി പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദ്ര സേവാഗും കപില്‍ ദേവുമെല്ലാം ഇന്ത്യയുടെ അഭിമാന താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

മികച്ച ഫോമില്‍ ആധികാരിക പ്രകടനത്തോടെയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളും വിജയിച്ചു.
ഫൈനലില്‍ സിന്ധുവിനെ നേരിടുന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ താരമായ കരോലിന മാരിനാണ്. സെമിയിലെ ഫോം വെച്ച്, സിന്ധുവിന് കരോലിന മാരിനെ മറികടക്കാനാകുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. ഫൈനലില്‍ സിന്ധു വിജയിച്ചാല്‍ ഒളിമ്പിക്‌സില്‍ വ്യക്തഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാന്‍ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :