1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Nayara energy fuel price hike update

പശ്ചിമേഷ്യൻ പ്രതിസന്ധിയോ?, പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും ഉയർത്തി നയാര

ശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാര ഇന്ധനവില കുത്തനെ കൂട്ടിയത്.

Nayara
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് നയാര ഇന്ധനവില കുത്തനെ കൂട്ടിയത്.
 
പൊതുമേഖലാ എണ്ണകമ്പനികള്‍ ഇതുവരെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഏപ്രിലില്‍ നയാര എനര്‍ജി 35 ദിവസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചേക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്താകമാനമായി 6500 പെട്രോള്‍ പമ്പുകളാണ് നയാരയ്ക്കുള്ളത്.
അടുത്ത ലേഖനം
തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത പണമൊഴുക്ക് തടയാന്‍ പ്രത്യേക നടപടി ആരംഭിച്ച് പോലീസ്