ഇസ്ലാമാബാദ്|
Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (12:34 IST)
ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ ബന്ധം മോശമാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ്. ഇസ്ലാമാബാദില്‍ ദേശീയ സുരക്ഷാ സമ്മേളനത്തിലാണ് ഷെറീഫ് തന്റെ അശങ്ക അറിയിച്ചത്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ തലവന്‍ സഹീറുള്‍ ഇസ്ലാം, കരസേനാ മേധാവി ജനറല്‍ റാഹീല്‍ ഷറീഫ്, മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇന്ത്യയോടുള്ള രാജ്യത്തിന്രെ സമീപനം മോശമാണെന്ന് ഷെറീഫ് ഖേദം പ്രകടിപ്പിച്ചത്.
ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ പറ്റിയ സമയമാണിതെന്ന് നവാസ് ഷെറീഫ് വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറിമാരുടെ അവസരോചിതമായ ചര്‍ച്ചകള്‍ ഇതിനാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിലെ പുതിയ ഭരണകൂടം തന്നോട് സഹകരക്കുമെന്നാണ് കരുതുന്നതെന്നും ഷെറീഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.