സം‌പൂജ്യരായി ബാറ്റ്സ്മാന്മാര്‍, നാണംകെട്ട് ഇന്ത്യ

മാഞ്ചസ്റ്റര്‍| VISHNU.NL| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (10:49 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാണം കെട്ട ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ആറു വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാതെ വാലും ചുരുട്ടി പവലിയനിലേക്ക് മടങ്ങി ടീമിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി.

ഇന്ത്യന്‍ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് സം‌പൂജ്യന്മാരുടെ ഘോഷയാത്ര പവലിയനിലേക്ക് നടക്കുന്നത്. ഓപ്പണര് മുരളി വിജയ്, ചേതേശ്വര് പുജാര, വിരാട് കോലി, രവീന്ദ്ര ജഡേജ, ഭുവനേശ്വര് കുമാര്, പങ്കജ് സിങ് എന്നിവരാണ് ഇന്ത്യയുടെ പേരില് ഏറ്റവുമൊടുവില് കുറിക്കപ്പെട്ട, ഓര്മിക്കാനിഷ്ടപ്പെടാത്ത റെക്കോഡിലെ പങ്കാളികള്‍.

'പൂജ്യ'ന്മാരുടെ ഈ ഘോഷയാത്ര ഇന്ത്യന്‍ ഇന്നിങ്‌സ് ടോട്ടലിലും നിഴലിച്ചു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 152 റണ്‌സിലൊതുങ്ങി. സ്‌കോര് ബോര്ഡില് വെറും എട്ടു റണ്‌സെത്തുമ്പോഴേക്കും നാലു മുന്നിര ബാറ്റ്‌സ്മാന്മാര് പവലിയനില് തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. നാലു വിക്കറ്റും ടീം സ്‌കോര് എട്ടില് നില്‌ക്കെയാണ് വീണതും.

25 റണ്‌സിന് ആറു വിക്കറ്റ് പിഴുത ഫാസ്റ്റ്ബൗളര് സ്റ്റ്യൂവര്ട്ട് ബ്രോഡാണ് ഇന്ത്യന് ഇന്നിങ്‌സിനെ ചുരുട്ടിക്കെട്ടുന്നതില് നിര്ണായക പങ്കുവഹിച്ചത്. പ്രതിസന്ധിക്കിടയിലും കപ്പിത്താനേപ്പോലെ ടീമിനെ ഒരു കരക്കെത്തിച്ചത് ക്യപ്റ്റന്‍ ധോണിയാണ്.

തകര്ച്ചക്കിടയിലും അര്‍ധശതകം(71)
തികച്ച് എങ്ങനെ ബാറ്റു ചെയ്യണമെന്ന് ടീമംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ആര്‍.അശ്വിന്‍(40), അജിങ്ക്യ രഹാനെ(24) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്. ടോസ് നേടി ബാറ്റു ചെയ്താണ് ടീം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്.

ധോനിയും(71), അജിങ്ക്യ രഹാനെയും(24) ചേര്ന്ന് 54 റണ്‌സ് കൂട്ടുകെട്ടിലൂടെ കരകയറ്റാന് ശ്രമിച്ചു. എന്നാല്, ക്രിസ് ജോര്ഡന്റെ പന്തില് അനാവശ്യഷോട്ടിന് മുതിര്ന്നതോടെ രഹാനെ മടങ്ങി ആപ്രതീക്ഷയ്ക്കും വിരാമമിട്ടു.
ടീം ടോട്ടലിനോട് ഒരു റണ് ചേരുമ്പോഴേക്കും ജഡേജയും പൂജ്യത്തിന് പുറത്തായി. ജഡേജ ആന്‌ഡേഴ്‌സന്റെ പന്തില് വിക്കറ്റിനു മുന്നില് കുടുങ്ങുകയായിരുന്നു.

രോഹിത് ശര്മയ്ക്കു പകരം ടീമിലെത്തിയ ഓഫ്‌സ്പിന്നര് രവിചന്ദ്രന് അശ്വിന്റെ(40) ബാറ്റിങ് ഇന്ത്യന് ഇന്നിങ്‌സിന് ആശ്വാസമേകി. സ്‌കോര് 100 കടക്കാന് സഹായിച്ചത് അശ്വിന്റെയും ധോനിയുടെയും ഇന്നിങ്‌സുകളാണ്.അവസാനത്തെ നാലു വിക്കറ്റുകളും പിഴുത് ബ്രോഡ് ആറു വിക്കറ്റ് നേട്ടവും കൈവരിച്ചു. 133 പന്തുകള് നേരിട്ട ധോനി 15 ബൗണ്ടറികളോടെയാണ് 71 റണ്‌സ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :