പാക് പിടിയിലായ സൈനികനെ ഇന്ന് കൈമാറും

Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (08:41 IST)
ഇന്ത്യാ പാക് അതിര്‍ത്തിയിലെ ചെനാബ് നദിയില്‍ പട്രോളിങ്ങിനിടെ ഒഴിക്കില്‍പ്പെട്ട് പാക് അതിര്‍ത്തിയിലേക്ക് ഒഴുകിപ്പോയ ബിഎസ്എഫ് ജവാന്‍ സത്യശീല്‍ യാദവിനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. നിയന്ത്രണരേഖയിലെ സുന്ദര്‍ബനി സെക്ടറില്‍ നടന്ന ബിഎസ്എഫിന്റെയും പാക് റേഞ്ചേഴ്സിന്റെയും കമാന്‍ഡര്‍തല ഫ്ളാഗ് മീറ്റിംഗിലാണ് യാദവിനെ കൈമാറാന്‍ ധാരണയായത്.

ചെനാബ് നദിയില്‍സൈനികര്‍ സഞ്ചരിച്ചിരുന്ന ബോട്ട് പ്രവര്‍ത്തനം നിലയ്ക്കുകയും ശക്തമായ ഒഴുക്കില്‍ നിയന്ത്രണം വിടുകയുമായിരുന്നു. ജീവന്‍ രക്ഷിക്കുന്നതിനായി നദിയിലേക്ക് സൈനികര്‍ ചാടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഒഴുക്കില്‍ ദിശ തെറ്റി സത്യശീല്‍ പാക്കിസ്ഥാന്റെ ഭാഗത്തേക്ക് എത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ജവാനെ കൈമാറാമെന്നാണ് ധാരണയായിരിക്കുന്നതെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം യാദവ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടുണ്ടെന്നും പാക് സൈന്യം ഇന്ത്യയെ അറിയിച്ചു. യാദവിനെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സേന പാക് റേ‌ഞ്ചേഴ്സിനെ വ്യാഴാഴ്ച ഫ്ളാഗ് മീറ്റിംഗിനായി ക്ഷണിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :