ഓള്‍ഡ് സ്ട്രാഫോര്‍ഡ്|
VISHNU.NL|
Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (11:15 IST)
ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഇംഗ്ലണ്ടിന്റെ ബൌളിംഗ് ആക്രമണത്തില്‍ അമ്പേ തകര്‍ന്നടിഞ്ഞു. ഇതൊടെ മൂന്നാം ദിവസം ഒരു ഇന്നിംഗ്സിന്രെയും 54 റണ്സിന്രെയും വിജയമാണ് ഇംഗ്ളണ്ടിന് ബൗളര്‍മാര്‍ സമ്മാനിച്ചത്.
152 റണ്‍സാണ്
ഇന്ത്യ ആദ്യ ഇന്നിംഗില്‍ നേടിയത്. രണ്ടാംദിനത്തില്‍ മഴമൂലം 237/6 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് നിറുത്തിവയ്ക്കേണ്ടിവന്ന ഇംഗ്ളണ്ട് ശനിയാഴ്ച ബാറ്റിംഗ് പുനരാരംഭിച്ച് 367 ല്‍ പുറത്തായി. എന്നാല്‍
ഇന്ത്യന്‍ നിരയില്‍ 46 റണ്‍സെടുത്ത രവിചന്ദ്ര അശ്വിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. അഞ്ച് ഇന്ത്യ ബാറ്റസ്മാന്മാര് രണ്ടക്കം കടന്നില്ല. 161 റണ്‍സിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ഇംഗ്ളണ്ടിന്രെ വിജയം ഇന്നിംഗ്സിനും 54 റണ്‍സിനും. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പര 2-1ന് ഇംഗ്ളണ്ട് മുന്നിലെത്തി