മാഞ്ചസ്റ്റര്‍|
VISHNU.NL|
Last Updated:
ശനി, 9 ഓഗസ്റ്റ് 2014 (12:38 IST)
ഒന്നാം ഇന്നിങ്സില്‍ ഇംഗ്ളണ്ട് ബൗളിങ്ങിന് മുന്നില്‍ നാണം കെട്ട് മടങ്ങിയ
ഇന്ത്യ ഇംഗ്ളണ്ട് ബാറ്റിങ്ങിനെ പിടിച്ചുകെട്ടി മത്സരത്തിലേക്ക് മടങ്ങി വരാനുള്ള കഠിനശ്രമത്തില്‍.
ആദ്യദിനം അവസാനത്തില്‍ ഇംഗ്ളണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ആരോണും ഭുവനേശ്വറും തന്നെയായിരുന്നു ഇന്നലെയും തിളങ്ങിയത്. മൂന്ന് വിക്കറ്റിന് 113 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ളണ്ടിനെ മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതില്‍ തടയാന്‍ അവര്‍ക്കായി.
അതേസമയം മറുവശത്ത് ഇന്ത്യയുടെ അതിമോഹത്തെ പ്രതിരോധിച്ച് ക്രീസില്‍ തുടരുന്ന ജോ റൂട്ടും (48) , ജോസ് ബട്ലറും (22)ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ മികച്ച ലീഡിലേക്കത്തെക്കാന്‍ ശ്രമിക്കുകായാണ്. നാലാം ടെസ്റ്റിന്‍െറ രണ്ടാം ദിനം മഴമൂലം നേരത്തേ കളി അവസാനിപ്പിച്ചപ്പോള്‍
ആതിഥേയര്‍ ആറ് വിക്കറ്റിന് 237റണ്‍സെടുത്തിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റിന് 201 റണ്‍സ് എന്നതായിരുന്നു ഇംഗ്ളണ്ടിന്‍െറ സ്കോര്‍ നില.
82 പന്തില്‍ നിന്ന് എട്ട് ഫോറിന്‍െറയും ഒരു സിക്സറിന്‍െറയും അകമ്പടിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെല്‍ ഭുവനേശ്വറിന്‍െറ മികച്ചൊരു പന്തില്‍ വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ ധോണിക്ക് പിടികൊടുത്താണ് മടങ്ങിയത്. എന്നാല്‍ ക്രീസില്‍ തുടരുന്ന ജോറൂട്ട് സാവധാനത്തില്‍ കളി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
മൊഈന്‍ അലിയെ കൂട്ടുപിടിച്ച് കരുതലോടെ കളിച്ച ജോറൂട്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആരോണ്‍ ശക്തമായി തിരിച്ചടിച്ചതൊടെ ഉച്ച ഭക്ഷണത്തിന് പിരിയുംമുമ്പേ അലിയെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.
ഇടവേളക്കുശേഷം ടീമുകള്‍ വീണ്ടും കളത്തിലത്തെിയെങ്കിലും മഴമൂലം കളി അല്‍പനേരം മുടങ്ങി. എന്നാല്‍ കാലാവസ്ഥ അനുകൂലമായി തുടങ്ങിയതോടെ കളി ആരംഭിച്ചെങ്കിലും
വീണ്ടും മഴയത്തെി. ചായക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ളണ്ടിന് 85 റണ്‍സിന്‍െറ ലീഡാണുള്ളത്.